/kalakaumudi/media/media_files/2025/12/05/indigo-2025-12-05-11-57-47.jpg)
ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി ഇൻഡിഗോ . ഇതോടെ യാത്രക്കാർ വളരെയധികം പ്രതിസന്ധിയിൽ ആയിരിക്കുകയാണ് .
ഇതുവരെയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല .
ഇന്നലെ മാത്രം 550ഓളം സർവീസുകളാണ് റദ്ദാക്കിയത്.
വിമാനങ്ങൾ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഡിസംബർ എട്ട് മുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.
അതുവരെ വിമാന സർവ്വീസുകൾ വെട്ടികുറയ്ക്കും.
തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇൻഡിഗോ അറിയിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇൻഡിഗോയ്ക്ക് വിനയായത്.
നിലവിലെ അവസ്ഥ, വിമാന നിരക്കുകൾ കൂടാൻ കാരണമാകരുതെന്നും നിർദേശമുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെല്ലാം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
