മഹാരാഷ്ട്രയിലെ റോഡില്‍ കൂറ്റന്‍ മുതല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിപ്ലൂണിലും രത്നഗിരിയിലെ ജില്ലയിലെ ചില സ്ഥലങ്ങളിലും നിര്‍ത്താതെ മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ നദികളിലെ ജലനിരപ്പും മഴയെ തുടര്‍ന്ന് വര്‍ധിച്ചിരിക്കുകയാണ്. 

author-image
Athira Kalarikkal
New Update
maharastra

Crocodile on Maharashtra road after heavy rain

Listen to this article
0.75x 1x 1.5x
00:00 / 00:00

മഹാരാഷ്ട്ര : കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ റോഡില്‍ കൂറ്റന്‍ മുതലയിറങ്ങി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിലാണ് മുതല ഇറങ്ങി നടന്നത്. നിരവധി മുതലകളുള്ള ശിവനദിയില്‍ നിന്നും ഇറങ്ങിയതാണെന്നാണ് സംശയിക്കുന്നത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിപ്ലൂണിലും രത്നഗിരിയിലെ ജില്ലയിലെ ചില സ്ഥലങ്ങളിലും നിര്‍ത്താതെ മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ നദികളിലെ ജലനിരപ്പും മഴയെ തുടര്‍ന്ന് വര്‍ധിച്ചിരിക്കുകയാണ്. 

 മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

maharastra heavy rain crocodile