ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ പട്രോളിങ്ങിനിടെ സുരക്ഷാ സേനയ്ക്കുനേരെ വെടിവെയ്പ്പ് . ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിങ്ങാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റിട്ടുണ്ട്.
വൈകീട്ട് മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്. സി.ആര്‍.പി.എഫ്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘത്തിനുനേരെയാണ് അക്രമമുണ്ടായത്. എന്നാൽ സുരക്ഷാസേന ഉടന്‍ തിരിച്ചടിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കുവേണ്ടി പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.