/kalakaumudi/media/media_files/2024/12/06/3iQS2LglPVW1m5OBSDZ6.jpg)
കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ്‌വിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ട് കണ്ടെടുത്തതായി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍. ഇന്നലെ വൈകുന്നേരം സഭ നിര്‍ത്തിവച്ചശേഷം 50000 രൂപ വരുന്ന 500ന്റെ നോട്ടുകളുടെ കെട്ടാണു കണ്ടെടുത്തതെന്ന് രാജ്യസഭാ ചെയര്‍മാന്‍ ധന്‍കര്‍ വെളിപ്പെടുത്തി.
എന്നാല്‍ പണത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് സിങ്‌വി വ്യക്തമാക്കി. അന്വേഷണത്തിന് മുമ്പ് ധന്‍കര്‍ പേര് വെളിപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങളും മുതിര്‍ന്ന എംപിമാരും അന്വേഷണ സമിതിയിലുണ്ടാകും.