/kalakaumudi/media/media_files/2026/02/17/ai-uchakodi-2026-02-17-12-24-26.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിക്ക് സൈബർ സുരക്ഷാ ഭീഷണി. വിദേശത്തു നിന്നുമാണ് സൈബർ സുരക്ഷാ ഭീഷണികൾ ഉയർന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ പാലിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകൾ ഭീഷണിയിലാണെന്നും 'വാട്ടറിങ് ഹോൾ ആക്രമണങ്ങൾ' വഴി അവയെ ലക്ഷ്യം വച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു,
സുരക്ഷാഭീഷണി കണക്കിലെടുത്ത്, ഫെബ്രുവരി 20 ന് ഉച്ചകോടി അവസാനിക്കുന്നതു വരെ ജി20-ഗ്രേഡ് പ്രതിരോധം സജ്ജമാക്കിയിട്ടുണ്ടെന്ന് ഉച്ചകോടിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സോഷ്യൽ മീഡിയയും ഡീഫ്‌ഫേക്ക് സാങ്കിതികവിദ്യയും ഉപയോഗിച്ച്, ലോകനേതാക്കളുടെ പേരിൽ വ്യാജ പ്രസ്താവനകൾ സൃഷ്ടിച്ചേക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്.
ഇത്തരം വ്യാജ പ്രസ്താവനകൾ നിമിഷനേരം കൊണ്ട് പ്രചരിക്കാനും സാധ്യതയുണ്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിന് സൈബർ ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
