ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് 944.8 കോടി അനുവദിച്ച് കേന്ദ്രം

2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്.

author-image
Prana
New Update
fengal new

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാര്‍ത്താക്കുറിപ്പിറക്കി. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്. ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം തമിഴ്‌നാട്ടില്‍ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്. കേന്ദ്രസംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനു ശേഷം കൂടുതല്‍ തുക നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ശമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്‌നാടിന് കേന്ദ്രസഹായം ലഭിച്ചു.
അതേസമയം തമിഴ്‌നാട് തീരത്ത് വീണ്ടും ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ചയോടെ ശ്രീലങ്ക തമിഴ്‌നാട് തീരത്ത് എത്താനാണ് സാധ്യത. നാളെ മുതല്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനം ഒഴിവാക്കണമെന്നും വകുപ്പ് നിര്‍ദ്ദേശം നല്‍കി.

cyclone central government chief ministers relief fund tamilnadu