യുപിയില്‍ ദളിത് യുവതി മരിച്ചനിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രശാന്ത് യാദവ്, ഡോ. മോഹന്‍ കതേരിയ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

author-image
Prana
New Update
crpf jawan arrest

യുപിയിലെ കര്‍ഹാലില്‍ ദളിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രശാന്ത് യാദവ്, ഡോ. മോഹന്‍ കതേരിയ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഞ്ചരായിലെ വയലിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 23കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടത്.
കര്‍ഹാല്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് കുടുംബവും ബിജെപിയും ആരോപിച്ചു. മകളെ തട്ടിക്കൊണ്ടുപോയ പ്രശാന്ത് യാദവ്, ഡോ. മോഹന്‍ കതേരിയയുടെ സഹായത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു.

 

UP murder dalit woman Arrest