/kalakaumudi/media/media_files/2025/05/03/Vsv6VSQBf0z6UOqwbYrJ.jpg)
മുംബൈ:മുംബൈ മലയാളിയും പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവുമായ ശ്വേതാ വാരിയരുടെ നൃത്തം മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കേരളത്തിലെ കൊടുങ്ങലൂരിൽ ജനിച്ച് മുംബയിൽ വളർന്ന ശ്വേതാ വാരിയർ അമ്മ അംബിക വാരസ്യാരിൽ നിന്നാണ് ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയത് . ഒഡീഷയിലെ കട്ടക്കിൽ നിന്നും നൃത്യശ്രേഷഠ, ആന്ധ്രപ്രദേശിലെ ചിലകലൂരി പെട്ടിൽ നിന്നും നാട്യ മയൂരി പുരസ്ക്‌കാരങ്ങൾ അടക്കം 15 വയസ്സിനുള്ളിൽ 20 ലധികം ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ ഹിന്ദി ചാനലുകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്ന ശ്വേത ഇന്ത്യയിലും വിദേശത്തും പരിശീലന ക്ളാസ്സുകളും നടത്തുന്നു. വിക്രം വേദ എന്ന സിനിമയിൽ ഗണേഷ് ഹെഗ്ഡെക്കൊപ്പം നൃത്ത സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂരിൽ ആദ്യമായാണ് ശ്വേത നൃത്തമവതരിപ്പിക്കുന്നത്