Yamini krishnamurthy
ന്യൂഡല്‍ഹി : പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അസാമാന്യ പ്രതിഭയുള്ള യാമിനി കൃഷ്ണമൂര്‍ത്തിയെ 1968 ല്‍ പത്മശ്രീ (1968), പത്മഭൂഷണ്‍ (2001), പത്മവിഭൂഷണ്‍ (2016) എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. പതിനേഴാം വയസിലായിരുന്നു നൃത്തത്തിലെ അരങ്ങേറ്റം. എ പാഷന്‍ ഫോര്‍ ഡാന്‍സ്' എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
