ലാവോസില്‍ സൈബർ തട്ടിപ്പുകാര്‍ തടവിലാക്കിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഡേറ്റിങ് ആപ്പുകളില്‍ സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി. ഇന്ത്യക്കാരെ ജോലി വാഗ്ദാനം നല്‍കി ലാവോസിലേക്ക് ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം.

author-image
Vishnupriya
New Update
scam
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലാവോസില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബൊക്കിയോ പ്രവിശ്യയിലെ സൈബര്‍ സ്‌കാം സെന്ററുകളില്‍ അകപ്പെട്ട ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ലാവോസിലെ ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡേറ്റിങ് ആപ്പുകളില്‍ സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി.

ഇന്ത്യക്കാരെ ജോലി വാഗ്ദാനം നല്‍കി ലാവോസിലേക്ക് ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ തട്ടിപ്പുകാര്‍ ജോലി അന്വേഷിച്ച് വരുന്നവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കും. അതോടെ അവര്‍ക്ക് ഇവിടെനിന്ന് രക്ഷപ്പെടാന്‍ സാധിക്കാതെവരും. ശേഷം വ്യാജ സമൂഹമാധ്യമ പ്രൊഫൈലുകള്‍ വഴി ഇവരോട് സ്ത്രീകളെന്ന വ്യാജേന തട്ടിപ്പുകൾ നടത്താൻ നിര്‍ബന്ധിക്കും. വ്യാജ ചിത്രങ്ങളും ഇതിനായി ഉപയോഗിക്കും. ദിനംപ്രതി ടാര്‍ഗറ്റുകള്‍ നല്‍കുകയും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെ ശിക്ഷിക്കുന്നതുമാണ് ഇവരുടെ രീതി. 

നല്ലൊരു തൊഴിൽ തേടി രാജ്യത്തെത്തുന്ന പലര്‍ക്കും ഇത്തരം അനുഭവങ്ങളാണ് നേരിടേണ്ടിവരുന്നത്. ഡേറ്റിങ് ആപ്പുകളില്‍ സത്രീകളെന്ന വ്യാജേന ചാറ്റ് ചെയ്ത് പലരേയും തട്ടിപ്പുകാര്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പലരേയും ഇത്തരത്തില്‍ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നും രക്ഷപ്പെട്ടുവന്നവര്‍ പറയുന്നു. കഴിഞ്ഞ മാസം ഇത്തരത്തില്‍ ലാവോസില്‍ അകപ്പെട്ട 13 ഇന്ത്യക്കാരെ ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തിയിട്ടുണ്ട്.

lavos dating app scam