/kalakaumudi/media/media_files/dWMY1Dsyp5tNOD0W5EOL.jpg)
Dead Frog Found in Packet of Chips in Gujarat’s Jamnagar
ഗുജറാത്തിലെ ജാംനഗറിലെ ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റില്‍ ചത്തതവളയെ കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സാംപിള്‍ ശേഖരിച്ചു. ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിലാണ് ചത്ത തവളയെ കണ്ടെത്തിയത്.ചിപ്സില്‍ നിന്ന് ചത്ത തവളയെ കിട്ടിയെന്ന് ജാസ്മിന്‍ പട്ടേല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഈ ചിപ്സ് വാങ്ങിയ കടയില്‍ പോകുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ചിപ്സില്‍ നിന്ന് കണ്ടെത്തിയത് അഴുകിയ തവളയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡി ബി പാര്‍മര്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ ചിപ്സ് തയ്യാറാക്കിയ അതേ ബാച്ചിലുള്ള പാക്കറ്റുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിപ്സ് പക്കറ്റിലെ പകുതിയോളം തന്റെ വീട്ടിലുള്ള ചെറിയ കുട്ടികള്‍ കഴിച്ചുവെന്നും അതിന് ശേഷമാണ് തവളയെ കണ്ടതെന്നും ജാസ്മിന്‍ പട്ടേല്‍ പരാതിയില്‍ പറയുന്നു. അപ്പോള്‍ തന്നെ കുട്ടികള്‍ അത് വലിച്ചെറിഞ്ഞു. ചത്ത തവളയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ജാസ്മിന്‍ പട്ടേല്‍ പറഞ്ഞു. ബാലാജി വേഫേഴ്സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ സംതൃപ്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്‍കിയ ജാസ്മിന്‍ പട്ടേല്‍ വ്യക്തമാക്