പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനായ തബലവിദ്വാനായ ഉസ്താദ് സാക്കീർ ഹുസൈന്റെ വിയോഗ വാർത്ത സ്ഥിതീകരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.ശ്വാസകോശ രോഗങ്ങളെ തുടർന്ന് അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം.ഒരാഴ്ച മുൻപായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാക്കിർ മരിച്ചതായി ഇന്നലെ രാത്രി തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു.കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മരണ വാർത്ത സ്ഥിതീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചിരുന്നു.ഇതിനിടെ മാധ്യമങ്ങളും വാർത്ത നൽകി.എന്നാൽ സാക്കീർ ഹുസ്സൈൻ മരിച്ചുവെന്ന വാർത്ത തെറ്റാണെന്ന് ബന്ധുക്കൾ അറിയിച്ചതോടെ അനുശോചന സന്ദേശം മന്ത്രാലയം പിൻവലിച്ചു.പിന്നീട് ഇന്ന് പുലർച്ചെയാണ് കുടുംബം മരണ വാർത്ത സ്ഥിതീകരിക്കുന്നത്.
പാശ്ചാത്യ ലോകത്ത് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ എന്ന് സാക്കീർ ഹുസൈനെ നമുക്ക് വിശേഷിപ്പിക്കാം.മാത്രമല്ല ഇന്ത്യൻ സംഗീതത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സാക്കീർ പാശ്ചാത്യ സംഗീത പ്രേമികൾക്ക് നൽകിയത്.അതേസമയം അദ്ദേഹത്തിന് കേരളവുമായും അഭേദ്യമായ ബന്ധമുണ്ടായിരുന്നു. 2015ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും, 2017ൽ പെരുവനം ഗ്രാമത്തിൽ നടന്ന സംഗീത കച്ചേരിയിലും അദ്ദേഹത്തിന്റെ വിശിഷ്ടമായ താളങ്ങൾക്ക് കേരളം സാക്ഷിയായതാണ്.മലയാള സിനിമയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മോഹൻലാൽ നായകനായി എത്തിയ വാനപ്രസ്ഥം എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ മറികടന്ന് സാക്കീറിന്റെ തബല കമ്പത്തോടുള്ള നാടിൻറെ ഇഷ്ടമറിഞ്ഞ് കുറെയേറെ തവണ അദ്ദേഹം കേരളത്തിന്റെ അതിഥിയായി എത്തിയിരുന്നു.
പിതാവ് തന്നെയാണ് സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു.1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ജനശ്രദ്ധയാണ് നേടിയിരുന്നത്'. സംഗീതോപകരണങ്ങളിൽ അദ്ദേഹം പുതുമാനങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ചും തബലയിലൂടെ.1988-ൽ പത്മശ്രീ ലഭിച്ച സാക്കിർ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയുന്നുതും ശ്രദ്ധേയമായി. സിനിമകൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.പലരും പല സംഗീത ഉപകരണങ്ങളും ഉപയോഗിക്കുന്നവരാണ്.തബല ഉപയോഗിച്ച് ഇത്രത്തോളം അവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കാണിച്ചു തന്ന ഒരു പ്രതിഭ കൂടിയാണ് സാക്കീർ ഹുസൈൻ.