സച്ചിന്റെ സുരക്ഷാ ജീവനക്കാരന്റെ മരണം: എസ്ആര്‍പിഎഫ് അന്വേഷണത്തിന് സാധ്യത

ഒരു ദിവസത്തെ അവധിക്കായി അദ്ദേഹം ജാംനഗറിലെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു.

author-image
Sruthi
New Update
sachin

death of Sachins guard

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണത്തിന് സാധ്യത.വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാലാണ് ഈ നടപടി ഉണ്ടാവുക. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രകാശ് കപ്‌ഡെയാണ് സ്വന്തം വീട്ടില്‍വെച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. ഒരു ദിവസത്തെ അവധിക്കായി അദ്ദേഹം ജാംനഗറിലെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയം വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. 

 

Sachin