'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വധിക്കും'; പ്രധാനമന്ത്രിക്ക് വധഭീക്ഷണി

ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.

author-image
Vishnupriya
Updated On
New Update
narendra modi

നരേന്ദ്രമോദി

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി സന്ദേശം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്നാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത സന്ദേശം വന്നത്. സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാ​ഗം അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി 9.30 ക്ക് പുരസവാക്കത്തെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.

pm narendramodi dead threat