/kalakaumudi/media/media_files/2025/12/07/fire-2025-12-07-11-48-18.jpg)
പനാജി: ഗോവയിൽ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ ഉയരുന്നു. വടക്കൻ ഗോവയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗവും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തൽ.
മൂന്നോ നാലോ പേർ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം.
അതിനിടെ, ദുരന്തത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.
കേസിൽ ക്ലബ്ബിന്റെ മാനേജർമാരെ ഉൾപ്പെടെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്ലബ്ബിന്റെ ഉടമകൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഗോവ മുഖ്യമന്ത്രി എഎൻഐയോട് പറഞ്ഞു.
'ഇതൊരു നിർഭാഗ്യകരമായ ദിവസമാണ്.
ഗോവയുടെ ടൂറിസം ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തീപിടിത്തം ഉണ്ടായത്.
അരമണിക്കൂറിനുള്ളിൽ തീ അണയ്ക്കാൻ സാധിച്ചു. പക്ഷേ ചിലർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
പൊള്ളലേറ്റ് മരിച്ചവരേക്കാൾ പുകയിൽ ശ്വാസം മുട്ടി മരിച്ചരുടെ എണ്ണമാണ് കൂടുതൽ. 'പ്രാഥമിക വിവരമനുസരിച്ച്, മരിച്ചവരിൽ നാല് പേർ വിനോദസഞ്ചാരികളാണ്.
ബാക്കിയുള്ളവർ ക്ലബ്ബിലെ ജീവനക്കാരുമാണ്. അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകും. ആശുപത്രിയിൽ കഴിയുന്ന 6 പേർക്ക് ഗോവ മെഡിക്കൽ കോളേജിൽ മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗോവ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 50,000 രൂപ നൽകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
