ഗുജറാത്തില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു

കൂടുതല്‍ ആളുകള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
BRIDGE COLLAPSE

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട് . ആറ് പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ഗുജറാത്തിലെ വഡോദര ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന മഹിസാഗര്‍ നദിയുടെ കുറുകെയുള്ള പാലം ഇന്നലെയാണ് തകര്‍ന്നത്.അപകത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

1985ല്‍ നിര്‍മിച്ച പാലത്തിന് സ്ഥിരമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായും എന്നാല്‍ നിര്‍ഭാഗ്യകരമായ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് ഗുജറാത്ത് മന്ത്രി റുഷികേഷ് പട്ടേല്‍ പറഞ്ഞത്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഏതാനും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകര്‍ന്നുവീണത്. വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നാലാംഗ സമിതി രൂപീകരിച്ചു.

gujrat bridge collapsed