/kalakaumudi/media/media_files/2025/02/02/H1yRtAzKvHNBVjfPevWz.jpg)
Mahakumbhamela
പ്രയാഗ്‌രാജ്: 30 പേരുടെ മരണത്തിനിടയാക്കിയ കുംഭമേള ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണം. തിക്കും തിരക്കും സൃഷ്ടിക്കാന്‍ ബാഹ്യ ഇടപെടലുണ്ടായോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
കുംഭമേളയെ ഇടിച്ചുതാഴ്ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുണ്ടോ എന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്.
അതേ സമയം കുംഭമേളയിലെ ക്രമീകരണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ക്രമീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
തിക്കും തിരക്കും ഉണ്ടാകേണ്ട യാതൊരു സാഹചര്യവുമില്ല. മനപൂര്‍വം തിരക്കുണ്ടാക്കി ഇത്രയും വലിയൊരു ഇവന്റ് നിര്‍ത്തിവെക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണോ എന്ന സംശയമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മൂന്നംഗ ജുഡിഷ്യല്‍ കമ്മിറ്റിയും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.