/kalakaumudi/media/media_files/2025/07/01/factory-explosion-2025-07-01-12-06-43.png)
തെലങ്കാന : തെലങ്കാനയില്‍ ഹൈദരാബാദിനടുത്ത് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ 42 ആയി ഉയര്‍ന്നു.സ്‌ഫോടനത്തില്‍ മുപ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്.രാസപ്രവര്‍ത്തനമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു.സംഭവ സമയത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്നു.അവിടെ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു.അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.സ്‌ഫോടനത്തില്‍ സിഗാച്ചി കെമിക്കല്‍ ഇന്‍ഡസ്ട്രിയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ കമ്പനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
