/kalakaumudi/media/media_files/2025/12/30/bengaluruuuuuuuuuuuuuuuuuuu-2025-12-30-14-51-11.jpg)
ബെംഗളൂരു :സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിച്ചതിനെ തുടർന്ന് കർണാടകയിൽ വീട് നഷ്ടപ്പെട്ട അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും.
യെലഹങ്കഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്ക് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമ്മാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കാനാണ് തീരുമാനം.
11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് 5 ലക്ഷം രൂപ ബെംഗളൂരുനഗര വികസന അതോറിറ്റി നൽകും.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി കൂട്ടുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
ബാക്കി 2.5 ലക്ഷം രൂപയ്ക്കു വായ്പയും ലഭിക്കം.
പട്ടിക വിഭാഗക്കാർക്ക് 9.50 ലക്ഷം രൂപ സബ്‌സിഡിയും 1.70 ലക്ഷം രൂപ വായ്പയും ലഭിക്കും.
ജനുവരി ഒന്നും മുതൽ ഫ്‌ളാറ്റുകൾ നൽകിത്തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പുനരധിവാസം പാക്കേജിന് അന്തിമ രൂപമായത്.
മാലിന്യം തള്ളാൻ വിജ്ഞാപനം ചെയ്ത് 5 ഏക്കർ ക്വാറി കുടിയൊഴിപ്പിക്കപ്പെട്ടവർക്കു തിരിച്ചു നൽകാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെയാണ് പിണറായിവിജയൻ അയൽ സംസ്ഥാനത്തെ ഒഴിപ്പിക്കൽ ഉന്നയിച്ച് രാഷ്ട്രീയം കളിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു.
ഫക്കീർ കോളനി സന്ദർശിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ ഒരാഴ്ചയ്ക്കകം മറുപടി തേടി കലക്ടർക്കു നോട്ടീസ് അയച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
