/kalakaumudi/media/media_files/2026/02/17/rahul-gandhiiiiiiiiiiiiiiii-2026-02-17-16-04-21.jpg)
ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ ബിജെപി സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. കർണാടക ബിജെപി ഘടകം നൽകിയ മാനനഷ്ട കേസിൽ രാഹുലിനെതിരെയുള്ള നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി.
കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ ജസ്റ്റിസ് സുനിൽ ദത്ത് യാദവ് ആണ് വിധിപറഞ്ഞത്. രാഹുലിനെതിരെ നടപടികൾ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ബിജെപി സർക്കാരിനെതിരെ പത്രങ്ങളിൽ നൽകിയ പരസ്യങ്ങളും പ്രചാരണ മുദ്രാവാക്യങ്ങളും അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കേശവ് പ്രസാദ് രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
