/kalakaumudi/media/media_files/2025/03/11/QbEYAp9xcUnhbkL3lBde.jpg)
ന്യൂഡല്‍ഹി: നിലവില്‍ പാകിസ്ഥാനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്‌നാഥിന്റെ പുതിയ പരാമര്‍ശം. സിന്ധ് ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നല്‍കിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകള്‍.
സിന്ധി സമാജ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് ഈ നിര്‍ണ്ണായക പ്രസ്താവന നടത്തിയത്. നിലവിലെ അതിര്‍ത്തികള്‍ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുന്‍പ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്ഥാന്റെ ഭാഗമായത്. 'ഇന്ന് സിന്ധിന്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാല്‍ നാഗരികതയുടെ കാര്യത്തില്‍ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആര്‍ക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങള്‍ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
