/kalakaumudi/media/media_files/2025/12/16/delhi-air-pollution-kalakaumudi-2025-12-16-11-29-22.png)
ന്യൂഡല്‍ഹി: കനത്ത മഞ്ഞില്‍ മൂടി ഡല്‍ഹി. കാഴ്ച ദൂരപരിധി കുറഞ്ഞതോടെ വാഹന ഗതാഗതം താറുമാറായി. ഡല്‍ഹി-ആഗ്ര യമുന എക്‌സപ്രസ് വേയില്‍ ബസുകളും കാറുകളും കൂട്ടിയിടിച്ചു. അപകടത്തില്‍ 4 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മഥുരയില്‍ ഏഴു ബസുകളും മൂന്നു കാറുകളുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.
#WATCH | Mathura, UP: Several buses catch fire on the Delhi-Agra Expressway, also referred to as the Delhi-Agra Expressway, in Mathura.
— ANI (@ANI) December 16, 2025
Visuals from the spot. pic.twitter.com/rceaakYsyM
തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലും വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇരുപതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അപകടമുണ്ടായത്. അ പകടത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശമായി തുടരുന്നു. ഇതോടെ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികളുടെ പഠനം ഓണ്‍ലൈനാക്കി. സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
