ഡല്‍ഹിയില്‍ വിമാനത്തിന് സമീപം ബസ് കത്തിയമര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ഡല്‍ഹി വിമാനത്താവളം പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വ്യക്തമാക്കി. തീ പിടിക്കാനുള്ള കാരണം എന്ന് വ്യക്തമല്ല. അന്വേഷിക്കുന്നുണ്ടെന്ന് സാറ്റ് അറിയിക്കുന്നു

author-image
Biju
New Update
delgi

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം നിര്‍ത്തിയിട്ട ഏതാനും മീറ്ററുകള്‍ക്ക് അകലെ ബസിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഇന്നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യയുടെ തന്നെ സാറ്റ്സ് ബസിനാണ് തീപിടിച്ചത്.

ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്ന ബസാണിത്. തീ പിടിക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസില്‍ നിന്ന് തീ ഉയര്‍ന്നതിന് പിന്നാലെ വിമാനത്താവളത്തിലെ എആര്‍എഫ് ടീം എത്തി തീയണക്കുകയായിരുന്നു. അതേസമയം ബസിലെ തീപിടിത്തം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടില്ല.

ഡല്‍ഹി വിമാനത്താവളം പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വ്യക്തമാക്കി. തീ പിടിക്കാനുള്ള കാരണം എന്ന് വ്യക്തമല്ല. അന്വേഷിക്കുന്നുണ്ടെന്ന് സാറ്റ് അറിയിക്കുന്നു. തീ പിടിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാരോ ലഗേജുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തീ ശ്രദ്ധയില്‍പെട്ടയുടനെ ഇദ്ദേഹം ബസില്‍ നിന്നിറങ്ങുകയായിരുന്നു.

മൂന്ന് ടെര്‍മിനലും നാല് റണ്‍വെയും അടങ്ങുന്നതാണ് ഡല്‍ഹി വിമാനത്താവളം. ഇതില്‍ മൂന്നാമത്തെ ടെര്‍മിനല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെര്‍മിനാലായാണ് കണക്കാക്കുന്നത്. 2010ലാണ് മൂന്നാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്.