എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ തകരാറിനെത്തുടർന്നു ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം ബുദ്ധിമുട്ടിലായി

 നൂറിലധികം വിമാനങ്ങൾ വൈകിയതായും സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.യാത്രക്കാരെ സംബന്ധിച്ച് വളരെയധികം പ്രതിസന്ധി തന്നെയാണ് ഉണ്ടായിരിക്കുന്നത് .

author-image
Devina
New Update
delhi airport

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിലെ  സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനം അനിശ്ചിതത്വത്തിലായി .

 നൂറിലധികം വിമാനങ്ങൾ വൈകിയതായും സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.

യാത്രക്കാരെ സംബന്ധിച്ച് വളരെയധികം പ്രതിസന്ധി തന്നെയാണ് ഉണ്ടായിരിക്കുന്നത് .

'എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നു.

 എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ടീം ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവർത്തിക്കുന്നു,' ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി യാത്രക്കാർ എയർലൈൻ നിർദേശങ്ങൾ പിന്തുടരുക ഡൽഹി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നൽകിയ നിർദേശം പറയുന്നു.