/kalakaumudi/media/media_files/2025/11/24/india-2025-11-24-19-08-31.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്ത വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. അഫ്ഗാന്‍ വിമാനം റണ്‍വേ മാറി ഇറങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാബൂളില്‍ നിന്നെത്തിയ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ടേക്ക് ഓഫ് നടത്തേണ്ട റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. അഫ്ഗാന്‍ വിമാനം ലാന്‍ഡ് ചെയ്ത സമയത്ത് ടേക്ക് ഓഫിനായി റണ്‍വേയില്‍ വിമാനം ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ310 വിമാനത്തിന് റണ്‍വേ 29ഘല്‍ ഇറങ്ങാനായിരുന്നു അനുമതി ലഭിച്ചത്. പകരം പൈലറ്റ് വിമാനം ഇറക്കിയത് തൊട്ടടുത്തുള്ള റണ്‍വേ 29ഞ ല്‍. ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്) തകരാറും, ദൃശ്യപരത കുറഞ്ഞതുമാണ് റണ്‍വേ മാറി പോകാന്‍ കാരണമെന്ന് വിമാനത്തിന്റെ പൈലറ്റിന്റെ വിശദീകരണം. റണ്‍വേയില്‍ ദൃശ്യപരത കുറവാണെന്ന കാര്യം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തങ്ങളെ അറിയിച്ചില്ലെന്നും പൈലറ്റ് ആരോപിച്ചു. സംഭവത്തില്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
