/kalakaumudi/media/media_files/2025/07/08/igia-2025-07-08-15-59-02.png)
ന്യൂഡല്‍ഹി : 2024-ല്‍ 7.7 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത ഡല്‍ഹി വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ 9-ാമത്തെ വിമാനത്താവളമായി റാങ്ക് ചെയ്യപ്പെട്ടു.എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ലോകത്തിലെ ഏറ്റവും തിരക്കേറിയ 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളമാണ് ഒന്നാമത്, 10,80,67,766 യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. തൊട്ടുപിന്നാലെ ദുബായ് വിമാനത്താവളം (9,23,31,506 യാത്രക്കാര്‍), യുഎസിലെ ഡാളസ്/ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളം (8,78,17,864 യാത്രക്കാര്‍) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.
'2024-ല്‍ ആഗോള യാത്രക്കാരുടെ എണ്ണം 9.4 ബില്യണ്‍ കവിഞ്ഞു - 2023-നെ അപേക്ഷിച്ച് 8.4 ശതമാനവും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാള്‍ (2019) 2.7 ശതമാനവും വര്‍ധനവ്, മുന്‍നിരയിലെ 20 വിമാനത്താവളങ്ങള്‍ മാത്രം 1.54 ബില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്തു.2024ല്‍, ദേശീയ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 7,78,20,834 യാത്രക്കാരെ കൈകാര്യം ചെയ്തു, 2023-ല്‍ 10-ാം സ്ഥാനത്തായിരുന്ന വിമാനത്താവളം 9-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) പ്രകാരം, ആദ്യ 20 എണ്ണത്തില്‍ ആറ് വിമാനത്താവളങ്ങള്‍ യുഎസല്‍ നിന്നാണ്.ജപ്പാനിലെ ഹനേഡ (4ാം സ്ഥാനം), യുകെയിലെ ലണ്ടന്‍ ഹീത്രോ (5ാം സ്ഥാനം), യുഎസിലെ ഡെന്‍വര്‍ (6ാം സ്ഥാനം), തുര്‍ക്കിയെയിലെ ഇസ്താംബുള്‍ (7ാം സ്ഥാനം), യുഎസിലെ ചിക്കാഗോ (8ാം സ്ഥാനം), ചൈനയിലെ ഷാങ്ഹായ് (10ാം സ്ഥാനം) എന്നിവയാണ് ആദ്യ 10 റാങ്കിംഗിലുള്ള മറ്റ് വിമാനത്താവളങ്ങള്‍.