ഡല്‍ഹിയില്‍ ബിജെപി; കേവല ഭൂരിപക്ഷം കടന്നു, തൊട്ടുപിന്നില്‍ എഎപി; കോണ്‍ഗ്രസ് മങ്ങി
ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ച് ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം. ലീഡ് നിലയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി തൊട്ടുപിന്നിലുണ്ട്. രണ്ടു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. എഎപി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ മത്സരത്തില്‍ ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കാനായി എന്നാണ് ആദ്യഫല സൂചനകള്‍.