/kalakaumudi/media/media_files/2025/11/17/dd-3-2025-11-17-07-55-33.jpg)
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമര്‍ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. അമീര്‍ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്.
നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനുവേണ്ടി കാര്‍ വാങ്ങാന്‍ ആണ് അമീര്‍ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജന്‍സി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ഭീകരതയുടെ വേരുകള്‍ തേടുകായാണ് അന്വേഷണ ഏജന്‍സികള്‍. കേസില്‍ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് റയീസ് അഹമ്മദ് എന്ന സര്‍ജനാണ് അന്വേഷണ ഏജന്‍സികളുടെ പിടിയിലായത്. ഇയാള്‍ പലതവണ അല്‍ഫലാ സര്‍വകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തില്‍ ഇയാള്‍ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടര്‍മാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
ദില്ലിസ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹില്‍ അമോണിയം നൈട്രേറ്റ് പ്രതികള്‍ക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേര്‍ പിടിയിലായതായാണ് സൂചന. ഇതില്‍ ഒരാള്‍ സ്‌ഫോടനസമയം ദില്ലിയില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. അല്‍ഫലാ സര്‍വകലാശാലയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനാണ് എന്‍ ഐ എ നീക്കം. പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
