/kalakaumudi/media/media_files/2025/11/17/dd-18-2025-11-17-08-14-54.jpg)
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീന് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍ കിട്ടി. സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫര്‍ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുര്‍ക്കിയില്‍ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.
കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന തുടരുകയാണ്. കേസിലെ പ്രധാന പ്രതി ഉമര്‍ നബിയുടെ സഹായി അമീര്‍ റാഷിദിനെ എന്‍ഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടര്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഏജന്‍സി രേഖപ്പെടുത്തും.
അതേസമയം അറസ്റ്റിലായ ഭീകരന്‍ ആദിലിന്റെ സഹോദരന്‍ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. വൈറ്റ് കോളര്‍ ഭീകര സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
