/kalakaumudi/media/media_files/2025/11/18/dd-5-2025-11-18-05-40-49.jpg)
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാന്‍, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു.
കേസില്‍ എന്‍ഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, കുറ്റവാളികള്‍ ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു പരാമര്‍ശം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
