/kalakaumudi/media/media_files/2025/11/11/dd-8-2025-11-11-06-20-39.jpg)
ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം കാറിനടുത്തുണ്ടായ സ്‌ഫോടന സ്ഥലത്തിന് അടുത്ത് നിന്ന് ഒരു ലൈവ് ബുള്ളറ്റ് കണ്ടെത്തി. ദേശീയ അന്വേഷണ ഏജന്‍സിയും ദേശീയ സുരക്ഷാ ഗാര്‍ഡും സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് ഉടന്‍ തന്നെ എത്തി. തിരച്ചില്‍ തുടരുകയാണ്. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ഓള്‍ഡ് ദില്ലിയിലെ തിരക്കേറിയ പ്രദേശത്താണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്.
വൈകുന്നേരം 6.52 ഓടെ, സാവധാനത്തില്‍ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്‌നലില്‍ നിര്‍ത്തി. പിന്നീട് വാഹനത്തില്‍ സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് സമീപത്തുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എഫ്എസ്എല്‍, എന്‍ഐഎ ഉള്‍പ്പെടെ എല്ലാ ഏജന്‍സികളും ഇവിടെയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
