/kalakaumudi/media/media_files/2025/11/11/dd-9-2025-11-11-06-25-28.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ അവഗണിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സമാധാനം പുലരണം, സര്‍ക്കാരും പൊലീസും നല്‍കുന്ന വിവരങ്ങള്‍ മാത്രമേ പരിഗണിക്കാവൂയെന്നും രേഖഗുപ്ത എക്‌സിലെ കുറിപ്പില്‍ വിശദമാക്കി.
രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡല്‍ഹിി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് ഇന്ന് സ്‌ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
