/kalakaumudi/media/media_files/2025/11/10/dd-6-2025-11-10-22-49-20.jpg)
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ അന്വേഷണവും നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തെ കുറിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണറുമായും സ്‌പെഷല്‍ ബ്രാഞ്ച് മേധാവിയുമായും സംസാരിച്ചു.
എല്ലാ പ്രധാന അന്വേഷണ ഏജന്‍സികളും സ്ഥലത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചതായും അമിത് ഷാ പറഞ്ഞു. സ്‌ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
