/kalakaumudi/media/media_files/2025/11/13/dd-17-2025-11-13-09-11-15.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. ന്യൂ ലജ്പത് റായ് മാര്‍ക്കറ്റിലെ പബ്ലിക് ടോയ്‌ലറ്റിന്റെ ടെറസ്സിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതില്‍ വശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാര്‍ക്കറ്റാണിത്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ ആഘാതം അറിയാനുള്ള ഒരു തെളിവായി ഈ കൈപ്പത്തി മാറിയേക്കാം. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസിലെ ഉന്നത ഉദ്യോ?ഗസ്ഥര്‍ ഇവിടെ എത്തുകയും ചെയ്തു.
ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡോ. ഉമറിന്റെ ശരീര ഭാഗങ്ങള്‍ കാറിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും കാലാണ് കണ്ടെത്തിയത്. സ്റ്റിയറിങ് വീലിനും ആക്‌സലറേറ്ററിനും ഇടയിലാണ് കാല് കണ്ടെത്തിയത്. പിന്നീട് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് ഉമര്‍ തന്നെയാണ് കാര്‍ ഓടിച്ചതെന്ന് സ്ഥിരീകരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
