/kalakaumudi/media/media_files/2025/07/09/indigo-2025-07-09-12-15-03.png)
പട്‌ന:175 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബുധനാഴ്ച രാവിലെ പറന്നുയര്‍ന്ന ശേഷം പട്‌നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങി, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഒരു എഞ്ചിനില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചെത്തിയത്.175 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
'IGO5009 വിമാനം പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ശേഷം പക്ഷി ഇടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു, പരിശോധനയ്ക്കിടെ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തി.
വിമാനം പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുന്നതിന് വിമാനക്കമ്പനികള്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.