/kalakaumudi/media/media_files/2025/04/19/Kw88IoHdcBxIjUmjtko9.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ 20 ഓളം ആളുകള്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണ് നാല്മരണം.ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിലും ഉണ്ടായിരുന്നു.ഇതാവാം കെട്ടിടം തകരാനുണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഇന്ന്പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്‌കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ പറഞ്ഞു. 'പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കെട്ടിടം തകര്‍ന്നതായി ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു. സ്ഥലത്തെത്തിയപ്പോഴേക്കും കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. അവശിഷ്ടള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.