/kalakaumudi/media/media_files/2026/01/31/terror2-2026-01-31-09-57-59.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ കൂി പുറത്ത്. കഴിഞ്ഞ നവംബര്‍ 10ന് ചെങ്കോട്ടയില്‍ ഒരുഡസനില്‍ അധികം പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ സ്‌ഫോനത്തിനൊപ്പം. ആഗോള കോഫി ശൃംഖലയുടെ കേന്ദ്രങ്ങള്‍ കൂടി തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടതായാണ് വിവരം.
ഈ സ്ഥാപനത്തിന്റെ ഉടമ ജൂത വംശജനായതിനാല്‍ ആയിരുന്നു ഇവിടെയും സ്‌ഫോനം നടത്താന്‍ ഭീകരര്‍ തീരുമാനിച്ചത്. അറസ്റ്റിലായ 'വൈറ്റ് കോളര്‍ ടെറര്‍ മോഡ്യൂള്‍' കഴിഞ്ഞ നാല് വര്‍ഷമായി സജീവമായിരുന്നുവെന്നും പദ്ധതിതയാറാക്കിയിരുന്നുവെന്നുമണ് അന്വേഷണ സംഘം പറയുന്നത്.
ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് പ്രതികളായ ഡോക്ടര്‍മാരായ മുസാമില്‍ അഹമ്മദ് ഗനൈ, അദീല്‍ അഹമ്മദ് റാഥര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹീന്‍ സയീദ് എന്നിവര്‍ എന്നവരാണ് പുതിയ വെളിപ്പെുത്തല്‍ നടത്തിയത്. ഡല്‍ഹിയിലെയും മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെയും കോഫി ചെയിന്‍ ഔട്ട്ലെറ്റുകള്‍ ആക്രമിച്ച് ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരെ ഒരു സന്ദേശം അയയ്ക്കാന്‍ പ്രതികള്‍ ആഗ്രഹിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
