ഡല്‍ഹി ഭീകരര്‍ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ് ലക്ഷ്യമിട്ടു

യുപിയിലെ ഷാംലി സ്വദേശിയായ തയ്യല്‍ക്കാരന്‍ ആസാദ് സുലേമാന്‍ ഷെയ്ഖ് (20), യുപിയിലെ ലഖിംപൂര്‍ ഖേരി സ്വദേശിയും വിദ്യാര്‍ഥിയുമായ മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം ഖാന്‍ (23) എന്നിവരാണ് ഈ സ്ഥലങ്ങളെല്ലാം നിരീക്ഷിച്ചതെന്ന് എടിഎസ് വെളിപ്പെടുത്തി.

author-image
Biju
New Update
prathi

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് അറസ്റ്റിലായ പ്രതികള്‍ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ്, ഡല്‍ഹി ആസാദ്പൂരിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ്, അഹമ്മദാബാദിലെ നരോദയിലുള്ള പച്ചക്കറി ചന്ത എന്നിവിടങ്ങളില്‍ രഹസ്യനിരീക്ഷണം നടത്തിയിരുന്നതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്). 

യുപിയിലെ ഷാംലി സ്വദേശിയായ തയ്യല്‍ക്കാരന്‍ ആസാദ് സുലേമാന്‍ ഷെയ്ഖ് (20), യുപിയിലെ ലഖിംപൂര്‍ ഖേരി സ്വദേശിയും വിദ്യാര്‍ഥിയുമായ മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം ഖാന്‍ (23) എന്നിവരാണ് ഈ സ്ഥലങ്ങളെല്ലാം നിരീക്ഷിച്ചതെന്ന് എടിഎസ് വെളിപ്പെടുത്തി.

മൂന്നാമത്തെ പ്രതിയായ ഡോ. അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (35) തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഇയാളുടെ കുടുംബം ഹൈദരാബാദിലാണ് താമസിക്കുന്നത്. തന്റെ സഹോദരനെ അറസ്റ്റ് ചെയ്തതായി അറിയിച്ചുകൊണ്ട് (ഗുജറാത്ത്) എടിഎസില്‍ നിന്ന് രാവിലെ എനിക്ക് ഒരു കോള്‍ വന്നു. എന്റെ സഹോദരന് എന്തെങ്കിലും കുഴപ്പമുള്ളതായി ഒരിക്കലും സംശയിച്ചിരുന്നില്ല. നാല് വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ വിവാഹബന്ധം തകര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് അദ്ദേഹം വിഷാദത്തിലാണെന്നാണ് കരുതിയതെന്ന് ഹൈദരാബാദിലുള്ള അഹമ്മദ് മൊഹിയുദ്ദീന്റെ സഹോദരന്‍ സയ്യിദ് ഒമര്‍ ഫാറൂഖ് പറഞ്ഞു. പ്രതി ഓണ്‍ലൈനായി രോഗികളെ പരിശോധിക്കുകയും ഹൈദരാബാദില്‍ ഒരു ഭക്ഷണശാല നടത്തുകയും ചെയ്തിരുന്നുവെന്ന് ഫാറൂഖ് പറഞ്ഞു.

ആസാദ് സുലേമാന്‍ ഷെയ്ഖും മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം ഖാനും തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായതിന് പിന്നാലെയാണ് ഒന്നര വര്‍ഷമായി ഒരു പാകിസ്താന്‍ ഏജന്റുമായി ബന്ധം പുലര്‍ത്തി. ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരം, ഈ രണ്ട് പ്രതികളും മൂന്ന് സ്ഥലങ്ങളില്‍ രഹസ്യനിരീക്ഷണം നടത്തി. തിരക്കേറിയ സ്ഥലങ്ങളാണ് ഇവര്‍ തിരഞ്ഞെടുത്തതെന്ന് എടിഎസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഏകദേശം നാല് ലിറ്റര്‍ ആവണക്കെണ്ണ, മൂന്ന് തോക്കുകള്‍, 35 തിരകള്‍ എന്നിവയുമായാണ് മൂന്നംഗ സംഘം പിടിയിലായത്. കൊടും വിഷമായ റൈസിന്‍ നിര്‍മാണത്തിനായാണ് ഇവര്‍ ആവണക്കെണ്ണ സൂക്ഷിച്ചതെന്നാണ് നിഗമനം. ആവണക്ക് എണ്ണയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന റൈസിന്‍ അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ്. റൈസിന്‍ ഉപയോഗിച്ച് മൂവരും എന്താണ് ചെയ്യാന്‍ പദ്ധതിയിട്ടതെന്ന് വ്യക്തമല്ല. ഈ മാസം ആദ്യം ഗാന്ധിനഗറിലെ അദാലജിലുള്ള അഹമ്മദാബാദ്-മെഹ്സാന റോഡിലെ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് സയ്യിദിന്റെ കാറില്‍ നിന്നാണ് ആവണക്കെണ്ണ പിടിച്ചെടുത്തത്.