'എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി, കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുക'; വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേജ്രിവാള്‍

ബിജെപി വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും തന്റെ ഗ്യാരന്റിക്ക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു.

author-image
anumol ps
Updated On
New Update
aravind

അരവിന്ദ് കേജ്രിവാള്‍ ഗ്യാരന്റികള്‍ പ്രഖ്യാപിക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി: ജയില്‍ മോചിതനായതിന് പിന്നാലെ ജനങ്ങള്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ബിജെപി വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും തന്റെ ഗ്യാരന്റിക്ക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു.മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നും വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചുക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എല്ലാവര്‍ക്കും സൗജന്യ വൈദ്യുതിയുള്‍പ്പെടെയുള്ള വമ്പന്‍ വാഗ്ദാനങ്ങളാണു കേജ്രിവാള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ''പത്തു ഗ്യാരന്റികളില്‍ ആദ്യത്തേത് രാജ്യത്ത് 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും എന്നുള്ളതാണ്. രാജ്യത്തിന് 3 ലക്ഷം മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതില്‍ 2 ലക്ഷം മെഗാവാട്ടാണ് ഉപയോഗിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കും. ഞങ്ങളത് ഡല്‍ഹിയിലും പഞ്ചാബിലും നടപ്പാക്കിയതാണ്. അത് രാജവ്യാപകമായി നടപ്പാക്കും. പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കും. അതിന് ഏകദേശം 1.25 ലക്ഷം കോടി രൂപയാണ് വേണ്ടി വരുന്നത്.'' കേജ്രിവാള്‍ പറഞ്ഞു.

*സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസത്തെ പുനരുദ്ധരിക്കുന്ന പദ്ധതി

*മികച്ച ആരോഗ്യ പരിപാലനം

*എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പുനല്‍കുക 

*ചൈനയുടെ നിയന്ത്രണത്തില്‍നിന്ന് ഇന്ത്യന്‍ ഭൂമി മോചിപ്പിക്കുക

* അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കുക

* സ്വാമിനാഥന്‍ കമ്മിഷന്‍ അനുസരിച്ചു കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കുക 



എന്നിവയാണ് അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ച മറ്റ് വാഗ്ദാനങ്ങള്‍. 

 

 

announce gurantees aravind kejriwal