ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറസ്റ്റില്‍; വന്‍ പ്രതിഷേധം

ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്

author-image
Rajesh T L
Updated On
New Update
Aravind Kejriwal

അരവിന്ദ് കേജ്രിവാള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ കേജ്രിവാളിന്റെ വസതിക്കുമുന്നില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യം നിരാകരിച്ചു. തുടര്‍ന്ന്  സെര്‍ച്ചു വാറണ്ടുമായി ഇഡി സംഘം കേജ്രിവാളിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ ഇഡി എട്ടു തവണയാണ് കേജ്രിവാളിന് നോട്ടീസ് അയച്ചത്. എന്നാല്‍, അദ്ദേഹം ഹാജരായില്ല. 

അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നാടകീയമായി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

 

india delhi enforcement dirctorate aravind kejriwal