മോചനമില്ലാതെ കെജ്രിവാള്‍: വീണ്ടും റിമാന്‍ഡില്‍

സി ബി ഐ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി.ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.

author-image
Prana
New Update
kejriwal bail.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സിബിഐ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സി ബി ഐ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി.ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. കെജരിവാളിനെ സി ബി ഐ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തേക്കാണ് വിട്ടുനല്‍കിയത്.

 

aravind kejriwal