ഡല്‍ഹി: 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ പരിരക്ഷയുമായി കോണ്‍ഗ്രസ്

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവിനൊപ്പം രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ചേര്‍ന്നാണ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

author-image
Prana
New Update
congress manifesto

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷാ വാഗദാനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജീവന്‍ രക്ഷാ യോജന പദ്ധതി എന്ന പേരിലാണ് ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടുത്തിയത്.
ജീവന്‍ രക്ഷാ യോജന പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവിനൊപ്പം രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ചേര്‍ന്നാണ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
രാജസ്ഥാനില്‍ സമാനമായ ഒരു പദ്ധതി കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. രാജസ്ഥാനില്‍ ഇതൊരു വിപ്ലവകരമായ പദ്ധതിയായിരുന്നുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

delhi assembly election Congress Manifesto health insurance