/kalakaumudi/media/media_files/JL8vCdOzkG1OHchWyEGN.jpg)
Delhi court denies bail to BRS leader K Kavitha in excise policy case
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) സി.ബി.ഐയും എടുത്ത കേസുകളിലാണ് കവിത കോടതിയെ സമീപിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ ജാമ്യംഅനുവദിക്കണമെന്നുമായിരുന്നു കവിതയുടെ വാദം. എന്നാല്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം. നിലവില്‍ മെയ് ഏഴ് വരെ കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.