/kalakaumudi/media/media_files/2026/02/27/kejrival-2026-02-27-11-21-46.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ ഡല്‍ഹി പ്രത്യേക കോടതി വിസമ്മതിച്ചു. സ്‌പെഷ്യല്‍ ജഡ്ജി ജിതേന്ദ്ര സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. മദ്യനയ രൂപീകരണത്തിലും നടപ്പിലാക്കലിലും അഴിമതി നടന്നുവെന്നാരോപിച്ചായിരുന്നു സി.ബി.ഐ കേസ് എടുത്തിരുന്നത്.
ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നല്‍കിയ സമന്‍സുകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഉണ്ടായിരുന്ന രണ്ട് കേസുകളില്‍ ജനുവരിയില്‍ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.
അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
