മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ തഹാവൂര്‍ ഹുസൈന്‍ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 9 വരെ ഡല്‍ഹി കോടതി നീട്ടി. മുന്‍ കസ്റ്റഡി കാലാവധി അവസാനിച്ചപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റാണയെ കോടതിയില്‍ ഹാജരാക്കി, പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്.റാണയുടെ അഭിഭാഷകന്‍ റാണയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു ഇതിന് മറുപടിയായി, ജൂണ്‍ 9 നകം വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്യാല ഹൗസ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.ദേശീയ അന്വേഷണ ഏജന്‍സി റാണയെ ഔദ്യോഗികമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി അയാളെ ചോദ്യം ചെയ്തുവരികയാണ്.10 പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തില്‍, താജ്, ഒബ്റോയ് ഹോട്ടലുകള്‍, ഛത്രപതി ശിവാജി ടെര്‍മിനസ്, നരിമാന്‍ ഹൗസ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു.
തഹാവൂര്‍ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ 9 വരെ നീട്ടി
മുന്‍ കസ്റ്റഡി കാലാവധി അവസാനിച്ചപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റാണയെ കോടതിയില്‍ ഹാജരാക്കി, പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
