മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയില്‍ വിധി പറയല്‍ മാറ്റി. റോസ് അവന്യൂ കോടതിയാണ് വിധി പറയുക. വൈദ്യ പരിശോധന സമയത്ത് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ അപേക്ഷയിലും വിധി പിന്നീട് പറയും.ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്രിവാളിന് തന്നെയാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ പറഞ്ഞു . മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്തുകൊണ്ട് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. Arvind Kejriwal.