ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. 'ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലെത്തേണ്ടത്. ആംആദ്മി പാര്‍ട്ടിക്ക് മാത്രമെ ഡല്‍ഹിയില്‍ ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുള്ളു. അതുകൊണ്ട് അവരെയായിരിക്കും എസ്പി പിന്തുണക്കുക.'അഖിലേഷ് യാദവ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയ്ക്ക് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ നന്ദി അറിയിച്ചു. കോണ്‍ഗ്രസ് മത്സരരംഗത്തുണ്ടെങ്കിലും എസ്പി അവര്‍ക്ക് പിന്തുണ നല്‍കാത്തത് ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.
ഡല്‍ഹി തെരഞ്ഞെടുപ്പ്: ആംആദ്മിക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ
ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലെത്തേണ്ടത്. ആംആദ്മി പാര്‍ട്ടിക്ക് മാത്രമെ ഡല്‍ഹിയില്‍ ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുള്ളു
New Update