ഡല്‍ഹിയില്‍ പൊള്ളലേറ്റ് മരിച്ചത് 1-25 ദിവസം വരെ പ്രായമുള്ള കുരുന്നുകള്‍

ഡല്‍ഹി സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ആശുപത്രിക്കു നല്‍കിയിരുന്ന ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചതാണ്. പുതുക്കാനുള്ള അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

author-image
Rajesh T L
New Update
fire

Delhi fire infant death

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹിയിലെ തീപ്പിടുത്തമുണ്ടായ ആശുപത്രിയില്‍മരിച്ചത് 4 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും. ഇതില്‍ ഒരാള്‍ മാത്രം ജനിച്ചിട്ട് 25 ദിവസമായിരുന്നു. ബാക്കി ഒന്നു മുതല്‍ 15 ദിവസത്തെ ഇടവേളകളില്‍ ജനിച്ചവരാണ്. കഴിഞ്ഞ 2 മാസമായി ലൈസന്‍സ് ഇല്ലാതെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ ദ് ന്യൂ ബോണ്‍ ബേബി കെയര്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡിസിപി സുരേന്ദ്ര ചൗധരി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ആശുപത്രിക്കു നല്‍കിയിരുന്ന ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചതാണ്. പുതുക്കാനുള്ള അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

 

infant death