/kalakaumudi/media/media_files/2025/11/25/delhi-air-2025-11-25-09-54-07.jpg)
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍..സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.
അതിനിടെ ഡല്‍ഹിയില്‍ വായു മലിനീകരണത്തിനെതിരായ ജന്‍ സി പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ്. ഇന്ത്യഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
വായു മലിനീകരണത്തിന്റെ മറവില്‍ മാവോയിസം പ്രചരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നാണ് ബിജെപി വാദം. പ്രതിഷേധവുമായി അര്‍ബന്‍ നക്‌സലുകള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.
ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്.ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കണമെന്നാണ് നിര്‍ദ്ദേശം.വായുമലിനീകരണം കുറയ്ക്കാന്‍ നൂതന സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണം.രാജസ്ഥാന്‍ ഹരിയാന പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം.നാല് സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
