/kalakaumudi/media/media_files/XJTY4cdmSfFPKcBQT2VW.jpg)
delhi govt
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അതിരൂക്ഷ ജലക്ഷാമത്തില്‍ ജലവിഭവ മന്ത്രിയായ അതിഷി മര്‍ലേനയുടെ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഉച്ചക്ക് 12 മണിയോടെ ജംഗപുരയിലെ ഭോഗലിലാണ് നിരാഹാര സമരം ആരംഭിച്ചത്. കുടിവെള്ള ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
അതിഷിയുടെ സത്യഗ്രഹം വിജയിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ സന്ദേശമയച്ചു. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു. ഇന്ന് ജാമ്യത്തില്‍ ഇറങ്ങേണ്ടതായിരുന്നു കെജ്രിവാള്‍. ഡല്‍ഹി അവന്യൂ കോടതി അനുവദിച്ച ജാമ്യം ഇ.ഡിയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. സഞ്ജയ് സിങ് സുനിത കെജ്രിവാള്‍ തുടങ്ങിയവരും സത്യഗ്രഹ വേദിയിലുണ്ട്. ജലക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ 21 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ജൂണ്‍ 19നാണ് മന്ത്രി അതിഷി മര്‍ലേന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
